സുഗതകുമാരിയമ്മയുടെ കവിതകളിലെ മനോഹരമായ ഒരു കവിതയിതാ.(ഒരുപാട്ട് പിന്നെയും)

ഒരു പാട്ട് പിന്നെയും പാടി

നോക്കുന്നിതാ ചിറകോടിഞ്ഞുളോരീ

കാട്ടുപക്ഷി വഴുതുന്ന മാമര കൊമ്പിൽ

തനിച്ചിരുന്നു ഓടിയ ചിറക് ചെറുതിളകി

നോവുമെന്നോർത്തു പതുക്കെ അനങ്ങാതെ പാവം പണിപ്പെട്ടു

താഴിരുന്നു ഇടരൂമി

ഗാനം ഒന്ന് പാടാൻ കൂടെ ഇണയില്ല

കൂട്ടിന് കിളികളില്ല പതിവുപോൽ കൊത്തി

പിരിഞ്ഞുപോയ് മേയ് ചൂടിൽ

അടവച്ചുയർത്തിയ കൊച്ചുമക്കൾ

ഒരാൾ മാത്രം

രാവിലെയെന്നും പറഞ്ഞ്

എന്നും നാമുണരുമ്പോൾ

വെളിച്ചമേകും സൂരൃൻ

കിഴക്കുദിക്കുന്നു

രാത്രിയെന്നൊതി

നാം നിദ്രയിലാഴുമ്പോൾ

അറിയുന്നില്ല നാം

ഒരാൾ ഉറക്കമോഴിഞ്ഞ്

ഇരിക്കുകയാണന്ന്

കണ്ണില്ലാത്തവൻ അത് കാണുന്നു

പക്ഷേ കണ്ണുളളവനോ കാണുന്നില്ല….

ഈശോയുടെ അനുഗ്രഹ ത്തോടെ പുതിയ ഒരു സുപ്രഭാതത്തെ വരവേൽക്കാം..

അൽഫോൻസ ദൈവഭക്തിയുളള കുട്ടിയായിരുന്നു. പതിവുപോലെ അമ്മ വിളിച്ചു മോളേ നേരം പുലർന്നു എഴുന്നേൽക്.അവൾ പിന്നെയും തിരിഞ്ഞു കിടന്നിട്ട് പറഞ്ഞു “അമ്മേ കുറച്ചുകൂടി ഉറങ്ങട്ടെ” അവളുടെ ചെവിയിൽ അപ്പൊൾ ദൂരെ നിന്ന് പളളി മണി മുഴങ്ങി പ്രാർതഥനയോടെയും നന്ദിയോടെയും അവൾ ആ ദിനത്തെ വരവേറ്റു. കണ്ണ് തിരുമ്മി അവൾ ഉമ്മറപ്പടിയിൽ വന്നിരുന്നു. കണ്ണ് തുറന്നപ്പോൾ പ്രകൃതിയിലെ സുന്ദരമായ കാഴ്ചകൾ അവളെ വല്ലാതെ ആകർഷിച്ചു. ആകാശത്തിലെ സൂര്യ രശ്മികൾ മാഞ്ഞട്ടില്ല.അകലെ വയലുകളിൽ നിന്ന് നെൽകതിരുകൾ കൊത്തി പറന്ന് പോകുന്ന കിളികൾ. പൂക്കളിലെ തേൻ നുകരാനായി വട്ടമിട്ടു പറക്കുന്ന ശലഭങ്ങൾ. മാവിൻ മാമ്പൂകൾ നിറഞ്ഞിരി ക്കുന്നു.കുയിലുകളുടെ സംഗീതം. മനോഹാരിത നിറഞ്ഞ സുപ്രഭാതം. ഈശോയുടെ അനുഗ്രഹത്തോടെ പുതിയ ഒരു സുപ്രഭാതത്തെ വരവേറ്റു.

മനോഹരമാം പ്രകൃതി

മണിമുത്തുകൾ പോലുളള

ആലിപ്പഴങ്ങൾ വീണുടഞ്ഞോഴുകുന്ന മുറ്റം

ചിൽ ചിലം ചിലക്കുന്ന കിളികൾ

ഇളം കാറ്റ് വീശുന്ന പാടങ്ങൾ

ആകാശം തൊടുന്ന മുത്തശ്ശി മാവ്

വട്ടം ചുറ്റി മൂളി പറന്ന് പൂക്കളിൽ

തേൻ തേടുന്ന പൂമ്പാറ്റകൾ

ഹാ! പ്രകൃതി എത്ര മനോഹരം

എത്രയും ദയയുളള മാതാവേ

എത്രയും ദയയുളള മാതാവേ അങ്ങേ സങ്കേതത്തിൽ ഓടിവന്നു അങ്ങേ സഹായം തേടി അങ്ങേ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെ എങ്കിലും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തിൽ കേട്ട ട്ടില്ല എന്ന് ഓർക്കണമേ. നെടുവീർപ്പൊടും കണ്ണീരോടുംകൂടെ പാപിയായ ഞാൻ അങ്ങേ ദയാധികൃത്തെ പ്രതീക്ഷിച്ചു കൊണ്ട് അങ്ങെ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൽ മാതാവെ എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവം കേട്ടരുളേണമേ. ആമ്മേൻ…

ചിന്തകളിലേക്ക് ഉയരുന്ന ബാലൃകാലം..

ഫീസ് കൊടുക്കാനും പുസ്തകങ്ങൾ വാങ്ങിക്കാനും കഴിവില്ലാത്ത ഒരു പാവം കുട്ടി. അവന്റെ വലിയ ആഗ്രഹമാണ് പഠിച്ചു വലിയ ആളാകണം .പട്ടിണിക്കിടയിലും ചെറു ജോലികൾ ചെയ്തു അവൻ ഫീസ് കൊടു ക്കാനുളള പണം ഉണ്ടാക്കി. വായനക്ക് ഏറെ പ്രധാനം നൽകി. സഹപാഠികളുടെ പുസ്തകങ്ങളിൽ നിന്നും ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വായിച്ചു .നിരവധി പ്രതികൂല സാഹചര്യങ്ങൾ വന്നപ്പോഴും പഠനം നിർത്തിയില്ല. വായനയെ അകറ്റിയി ല്ല. അവന്റെ കരുത്ത് അച്ഛനായിരുന്നു. അച്ഛൻ പറഞ്ഞു തന്ന വാക്കുകൾ എപ്പോഴും അവന്റെ മനസ്സിൽ ഉണ്ടായിരു ന്നു.

“മോനെ എനിക്കത് ചെയ്യാൻ കഴിയില്ല എന്ന് ഒരിക്കലും ചിന്തിക്കരുത്”മനുഷ്യന് അസാധൃമായി ഒന്നുമില്ല.”

മൺവെളിച്ചത്തിന്റെ അരണ്ടതയിൽ അവൻ തന്റെ പഠനം തുടർന്നു. അങ്ങനെ കഴിവു തെളിയിച്ചു ഫീസിന് ആനുകൂലൃങ്ങളും സ്കോളർഷിപ്പും ലഭിച്ചു അങ്ങനെ അവൻ ചിന്തിച്ചതോക്കെ സാക്ഷാത്കരിച്ചു.

ചിന്തകളിലേക്ക് ഉയരുക തീർച്ചായായും ലക്ഷൃ സ്ഥാനത്ത് നാം എത്തി ചേരും…

ഏറ്റവും വലിയ അധ്യാപിക എന്റെ അമ്മയാണ്..

ബ്രിട്ടീഷ് പ്രധാന മന്ത്രിയായിരുന്ന വിൻസ്റ്റെൻ ചർച്ചിലിനെപ്പറ്റി ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ ഇംഗ്ലണ്ടിലെ ഒരു പ്രസാധകൻ തീരുമാനിച്ചു. ചർച്ചിലിനെ പഠിപ്പിച്ചിട്ടുളള അധ്യാപകരുടെ പേരുകൾ എഴുതിയ ഒരു ലിസ്റ്റ് പ്രസാധകർ അദ്ദേഹത്തെ കാണിച്ചു കൊണ്ട് ചോദിച്ചു “എല്ലാ അധ്യാപകരുടെയും പേരുകൾ ഇതിൽ രേഖപ്പെടുത്തീട്ടുണ്ടോ??

“ഒരാളുടെ മാത്രം ഇല്ല. എന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ച ഒരു അധ്യാപിക,

ആരാണ് ആ അധ്യാപിക?പ്രസാധകർ അദ്ദേഹത്തോട് ചോദിച്ചു. ചർച്ചിൽ അപ്പോൾ കൊടുത്ത മറുപടിയാണ്

“അതെന്റെ അമ്മയാണ് .അമ്മയാണ് എന്റെ ഏറ്റവും പ്രധാന അധ്യാപിക”…

HAPPY ONAM

“മാവേലി നാടുവാണീടും കാലം മനുഷ്യരെ ല്ലാവരും ഒന്നുപോലെ” എന്ന വരികൾക്ക് ഇന്ന് അർതഥമാകുകയാണ്.മഴകെടുതിമൂലം പ്രതിസന്ധിയിലായിരിക്കുകയാണ് കേരളം,കേരള ജനത.അതിൽ നിന്ന് അതിജീവിച്ചത് ഒത്തോരുമയിലൂടെയാണ്. നമ്മുക്ക് ഈ വർഷത്തെ ഓണം അവർക്കായി മാറ്റി വയ്ക്കാം. അവരുടെ പ്രയാസങ്ങളിലും,വേദനകളിലും നമ്മുക്കും പങ്കാളികളാവാം.

എല്ലാവർക്കും എന്റെ പൊന്നോണദിനാശംസകൾ. ….

സ്നേഹത്തോടെ റീയ…